നീലക്കുറിഞ്ഞികള്‍ - ഒരു വായന.

നിങ്ങള്‍ പറയാന്‍ കൊള്ളാത്തവരാണ്.നിങ്ങളുടെ വാക്കുകള്‍ക്ക് ശുദ്ധിയില്ല.സ്വരത്തിന്
മാധുര്യമില്ല.അതുകൊണ്ട് നിങ്ങള്‍ ഒന്നും മിണ്ടരുത്.പക്ഷേ നിങ്ങളെ ഞങ്ങള്‍ക്കു
വേണം.എണ്ണം തികയ്ക്കാന്‍.സൂക്ഷ്മമായി പറഞ്ഞാല്‍ ക്വാറം തികയ്ക്കാന്‍.ഈ ക്വാറം തികയ്ക്കലിന് നിങ്ങളെ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല.ഇന്നത്തെ ജീവിതം പോലും എണ്ണം തികയ്ക്കാനുള്ള ഒരു വെറും ഉപകരണം മാത്രമായി നിങ്ങളെ‍,നമ്മളെ അധപ്പതിപ്പിച്ചിരിക്കുന്നു.
എടുത്തുകാട്ടാന്‍ ഒരു ഭാര്യ,ഒരു മകന്‍,ഒരു ഭര്‍ത്താവ്,ഒരു കൂട്ടുകാരന്‍...

ഭീകരമായ ഈ ദുരന്ത സത്യത്തിലേക്ക് വായനക്കാരനെ അനിതരസാധാരണമായ
ലാളിത്യത്തോടെ നയിക്കുന്നു.കെ.എം.പ്രമോദിന്റെ നീലക്കുറിഞ്ഞികള്‍ എന്ന മനോഹരമായ കവിത.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
‍എടുത്തു പിടിക്കണം.
മുഖപേശികള്‍
‍വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

ഗായകര്‍ക്ക് അരമണിക്കൂര്‍ റിഹേഴ്സലും ഗായകനല്ലാത്ത “എണ്ണ“ക്കുട്ടപ്പനു ഒന്നര മണിക്കൂറ് റിഹേഴ്സലും എന്ന വരികള്‍ സമകാലിക രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തില്‍ വായിക്കപ്പെടേണ്ടതാണ്.
ശബ്ദിക്കരുത് എന്നാണ് നമ്മോട് നമ്മുടെ നേതൃത്ത്വം ആവശ്യപ്പെടുന്നത്.
കഴുത്തിലെ ഞരമ്പുകള്‍
‍എടുത്തു പിടിക്കണം.
മുഖപേശികള്‍
‍വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

അഭിനയിച്ചാല്‍ മതി.അഭിനയത്തിനുള്ള റിഹേഴ്സലാണ് കൂടുതല്‍ നടക്കുന്നത്.നിങ്ങളുടെ
ഒച്ച,നിങ്ങളുടെ അഭിപ്രായം,നിങ്ങളുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നു കേള്‍ക്കരുത്.നിങ്ങളുടെ
അഭിനയവും ഞങ്ങള്‍ നന്നായി ചിട്ടപ്പെടുത്തിയിട്ടുള്ള ആരവങ്ങളും കൂടിച്ചേര്‍ന്ന്
ഞങ്ങള്‍ക്ക് വേണമെന്നുള്ളത് നേടിത്തരും.ഇതാണ് നാം അച്യുതാനന്ദനോടു പറയുന്നത്
മറഞ്ഞുപോയ എം.എന്‍.വിജയന്‍ മാഷോടു പറഞ്ഞത്.എന്നോടും നിങ്ങളോടും നമ്മുടെ
കുട്ടികളോടും പറയാന്‍ പോകുന്നത്. പക്ഷേ നമ്മളില്‍ ചിലര്‍ക്ക് ഒരു ദൌര്‍ബല്യമുണ്ട്......
സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....
നീഓയ്ന്തിരിക്കലാകാതു പാപ്പാ..’
അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.
എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍...

ഈ കവിതയുടെ ബഹുതലമാനങ്ങള്‍ കണ്ട് ഞാന്‍ അന്തംവിട്ട് ഇങ്ങനെയിരിക്കുന്നു.

20 comments:

Sanal Kumar Sasidharan said...

നിങ്ങള്‍ പറയാന്‍ കൊള്ളാത്തവരാണ്.നിങ്ങളുടെ വാക്കുകള്‍ക്ക് ശുദ്ധിയില്ല.സ്വരത്തിന്
മാധുര്യമില്ല.അതുകൊണ്ട് നിങ്ങള്‍ ഒന്നും മിണ്ടരുത്.പക്ഷേ നിങ്ങളെ ഞങ്ങള്‍ക്കു
വേണം.എണ്ണം തികയ്ക്കാന്‍.സൂക്ഷ്മമായി പറഞ്ഞാല്‍ ക്വാറം തികയ്ക്കാന്‍.ഈ ക്വാറം
തികയ്ക്കലിന് നിങ്ങളെ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാത്രമല്ല.ഇന്നത്തെ
ജീവിതം പോലും എണ്ണം തികയ്ക്കാനുള്ള ഒരു വെറും ഉപകരണം മാത്രമായി
നിങ്ങളെ‍,നമ്മളെ അധപ്പതിപ്പിച്ചിരിക്കുന്നു.എടുത്തുകാട്ടാന്‍ ഒരു ഭാര്യ,ഒരു മകന്‍,ഒരു
ഭര്‍ത്താവ്,ഒരു കൂട്ടുകാരന്‍...

ഭീകരമായ ഈ ദുരന്ത സത്യത്തിലേക്ക് വായനക്കാരനെ അനിതരസാധാരണമായ
ലാളിത്യത്തോടെ നയിക്കുന്നു.കെ.എം.പ്രമോദിന്റെ നീലക്കുറിഞ്ഞികള്‍ എന്ന
മനോഹരമായ കവിത.

അനിലൻ said...

നിങ്ങള്‍ പറയാന്‍ കൊള്ളാത്തവരാണ്.നിങ്ങളുടെ വാക്കുകള്‍ക്ക് ശുദ്ധിയില്ല.സ്വരത്തിന്
മാധുര്യമില്ല.അതുകൊണ്ട് നിങ്ങള്‍ ഒന്നും മിണ്ടരുത്.പക്ഷേ നിങ്ങളെ ഞങ്ങള്‍ക്കു
വേണം.എണ്ണം തികയ്ക്കാന്‍.സൂക്ഷ്മമായി പറഞ്ഞാല്‍ ക്വാറം തികയ്ക്കാന്‍.ഈ ക്വാറം.....

കവിതയിലേയ്ക്ക് ഇറങ്ങിച്ചെന്നിട്ടുണ്ട് സനാതനന്‍.
നല്ല നിരീക്ഷണം

Unknown said...

സനല്‍
നല്ല വായന
എനിക്കും വായിക്കാന്‍ കഴിയും
ചില കവിതകള്‍ വായിച്ചാല്‍ എന്തെങ്കിലുമൊക്കെ തോന്നും, എവിടെയൊക്കെയോ കൊള്ളും
അതിതുപോലെ പകര്‍ത്താനറിയില്ല

സ്നേഹാദരങ്ങളോടെ

[ nardnahc hsemus ] said...

നല്ല നിരീക്ഷണം. കവിതയുടെ മറുതലം കാട്ടിത്തന്നതിനു നന്ദി!

Pramod.KM said...

സനാതനന്‍,നന്ദി നല്ല വായനക്ക്:)
കവിതയില്‍ ഞാന്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച രാഷ്ട്രീയം ഏറെക്കുറേ വായനക്കാരനും കിട്ടി എന്നറിയുമ്പോളുള്ള സന്തോഷം ഇവിടെ അറിയിക്കുന്നു.:)

വല്യമ്മായി said...

നല്ല നിരീക്ഷണം.

രാജാവ് നഗ്നാണെന്ന് പറയാന്‍ നീലകുറിഞ്ഞികള്‍ പോലെ ആരെങ്കിലും കാണാതിരിക്കല്ല അല്ലേ.

സുനീഷ് said...

സത്യം... ഞാനീ രീതിയില്‍ ചിന്തിച്ചിരുന്നില്ല... ഇനിയൊന്നു കൂടി വായിക്കണം നീലക്കുറിഞ്ഞികള്‍, പുതിയൊരു കണ്ണോടെ...

വിശാഖ് ശങ്കര്‍ said...

നല്ല വായന.

അനുദിനം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള ബോധത്തില്‍നിന്നാണ് പ്രമോദ് എന്ന കവിയുടെ രാഷ്ട്രീയം രൂപംകൊള്ളുന്നത്.അത്തരമൊരു ഭൂരിപക്ഷത്തെ എന്നും നോക്കുകുത്തികളാക്കി നിര്‍ത്താമെന്ന അധികാരത്തിന്റെ വ്യാമോഹത്തിനു നേരെയാണ് അയാള്‍ ചിരിക്കുന്നത്.തുളച്ചുകയറുന്ന ആ ‘കറുത്ത ചിരി’യിലേക്ക് വിരല്‍ചൂണ്ടുന്നു താങ്കളുടെ ഈ വായന.

chithrakaran ചിത്രകാരന്‍ said...

നല്ല വായന. ഈ വയനയില്ലെങ്കില്‍ പ്രമോദിന്റെ കുട്ടിക്കാല കുസൃതികളുടെ ഒരു വിവരണമായി മാത്രമേ കവിത വായിച്ചു ശീലമില്ലാത്ത ചിത്രകാരന്‍ അറിയുമായിരുന്നുള്ളു.
ഇന്നലെ ഇരിങ്ങല്‍ ഇതെക്കുറിച്ച് പറഞ്ഞപ്പോഴാണ് പ്രമോദിന്റെ കവിതക്ക് ഈ രാഷ്ട്രീയ തലം കൂടി ഉണ്ടെന്നു മനസ്സിലായത്. ഇന്ന് സനാതനന്‍ അതു സ്ഥിരീകരിക്കാന്‍ സഹായിച്ചിരിക്കുന്നു. സന്തോഷം, നന്ദി.
പക്ഷേ , ഇത്രയും വ്യക്തമായ രാഷ്ട്രീയ ബോധം വൈദ്യുതിപോലെ സംവേദിപ്പിക്കാതെ കവിതയുടെ രസക്കുഴിയില്‍ ഒഴിച്ച് സമയം നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്നൊരു സംശയം ചിത്രകാരനില്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്... ആ സംശയം പ്രമോദിന്റെ മറ്റു കവിതകള്‍ കൂടി വായിക്കുംബോള്‍ മാറിക്കിട്ടുമായിരിക്കും എന്നു പ്രതീക്ഷിക്കട്ടെ.
(കവിത വായിക്കാനുള്ള പരിശീലനത്തിന്റെ അഭാവമായിരിക്കും... ക്ഷമിക്കുക)

Sanal Kumar Sasidharan said...

പ്രിയപ്പെട്ട ചിത്രകാരാ വൈദ്യുതിപോലെ താങ്കള്‍ സംവദിക്കുന്നുണ്ടല്ലോ എന്നോര്‍ത്താവും പ്രമോദ് അതു ചെയ്യാത്തത് :)

സുഹൃത്തേ ഇടിവെട്ടുപോലെ വന്നുപോകുന്ന പ്രസം‌ഗങ്ങള്‍ വഴിയല്ലാതെയും സംവദിക്കാന്‍ കഴിയും.കിണറ്റിനകത്ത് ഒരു നെല്ലിപ്പലക ഇട്ടുകൊടുക്കുന്നതുപോലെയാണ് കവിത സംവേദനം നടത്തുന്നത്.സമൂഹത്തിന്റെ ജലമനസ്സിലേക്ക് പതിയെ പതിയെ ഊറിയിറങ്ങി അത് അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടിരിക്കും.അത് ആരും അറിയുകയില്ല എന്നു മാത്രം.അറിയണമെന്നുമില്ല.
കവിതയുടെ ഈ ശക്തി അതിനെ സംരക്ഷിച്ചുനിര്‍ത്തുക കൂടിച്ചെയ്യും.രാജാവിന്റെ മുഖത്തുനോക്കിയും സത്യം വിളിച്ചുപറയാന്‍ അതു സഹായിക്കും മണ്ടനായ രാജാവു കവിതയുടെ രസക്കുഴികള്‍ വിഴുങ്ങി അനങ്ങാതിരുന്നു കൊള്ളും.
അത് കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്യും.താങ്കള്‍ക്കിതു മനസ്സിലായില്ല എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കുകയില്ല.ഒരു പക്ഷേ അതു താങ്കളുടെ ആലസ്യം കൊണ്ടാവാം.കാരണം എന്റെ പല കവിതകളുടേയും ആത്മാവില്‍ താങ്കള്‍ സന്ധിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

വിഷ്ണു പ്രസാദ് said...

കവിതയിലെ രാഷ്ട്രീയം എടുത്തുകാണിച്ചത് ഗംഭീരമായി.പ്രമോദിനെ വേണ്ട രീതിയില്‍ അഭിനന്ദിക്കാന്‍ കഴിഞ്ഞില്ല.ആ ഖേദം ഇവിടെ തീരുന്നു.

simy nazareth said...

കവിത കണ്ടെങ്കിലും ഈ അര്‍ത്ഥങ്ങള്‍ കണ്ടില്ലാ‍യിരുന്നു. സനാതനാ, നന്ദി. പ്രമോദേ, കലക്കന്‍!

ഹരിശ്രീ (ശ്യാം) said...

നന്ദി സനാതനന്‍. ബ്ലോഗ്‌ വായനയെ ഒന്നുകൂടി സീരിയസ്‌ ആയെടുക്കാന്‍ ഈ നിരൂപണം സഹായിച്ചു. സമയക്കുറവുമൂലം പലതും ഓടിച്ചുവായിച്ചുവിടാറേയുള്ളൂ.

സജീവ് കടവനാട് said...

വായനാനുഭവം പങ്കുവെച്ചതിന് നന്ദി. വേറൊരു കോണില്‍നിന്ന് ഒന്നുകൂടി നോക്കട്ടേ...

ടി.പി.വിനോദ് said...

നല്ല വായന സനാതനന്‍..

ജീവിച്ചിരിക്കുന്നതിന്റെ രാഷ്ട്രീയം ജീവിതത്തില്‍‍ തട്ടി പറയുവാനാവണം പ്രമോദ് വാഴ് വ് വഴികളുടെ വിശദാംശങ്ങളെ ഇത്ര സൂക്ഷ്മമായി കവിതയിലൂടെ ഓര്‍ത്തെടുക്കുന്നത്..

കവിതയില്‍ പരാമര്‍ശിക്കപ്പെടുന്ന ആളുകളുടെ, സ്ഥലങ്ങളുടെ,സംഭവങ്ങളുടെ,കാലത്തിന്റെ ഒക്കെ നിജസ്ഥിതിയോളം സമൂര്‍ത്തവും യഥാര്‍ത്ഥവുമാണ് അവന് കവിതയിലൂടെ പറയുന്ന രാഷ്ട്രീയവും..

Anonymous said...

ക്രിസ്ത്യാനികളുടെ ഇടയില്‍ പെന്തക്കോസുകാര്‍ എന്നൊരു വിഭാഗമുണ്ട്. അവര്‍ പ്രാര്‍ത്ഥനയ്കിടയില്‍ “മറുഭാഷ” യില്‍ സംസാരിക്കും. ഈ മറുഭാഷ കേള്‍ക്കുന്നവര്‍ക്കാര്‍ക്കും ഒന്നും മനസ്സിലാവില്ല. അതിനു ശേഷം ഒരു വ്യാഖ്യാതാവ് എണീറ്റുനിന്ന് മറുഭാഷയില്‍ ആദ്യത്തേ ദേഹം എന്താണു പറഞ്ഞതെന്ന് എല്ലാവരേയും വ്യാഖാനിച്ചു കേള്‍പ്പിക്കും. കാരണം വ്യാഖ്യാതാവിനു മാത്രമേ ഈ മറുഭാഷ മനസ്സിലാക്കാനുള്ള കഴിവുള്ളൂ എന്നാണു വയ്പ്പ്. അപ്പോഴായിരിക്കും മറുഭാഷ പറഞ്ഞയാള്‍ക്കും ഇതിനിങ്ങനെയൊക്കെ അര്‍ത്ഥമുണ്ടല്ലോ എന്നു മനസിലാവുന്നത്.

അതുപോലെയിരിക്കുന്നു പ്രമോദിന്റെ കവിതയും സനാതനന്റെ ഈ പഠനവും. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍, യഥാര്‍ഥ പദ്യത്തിന്റെ രീതിയില്‍ എന്തെങ്കിലും എഴുതാനറിയില്ലെങ്കില്‍ ഈ പരിപാടിയങ്ങ് നിറുത്തൂ. ഇതെല്ലാം വായിച്ച് “ബലേ ഭേഷ്” എന്നു പാടാന്‍ കുറെ അത്യന്താധുനികന്‍മാരും.

ഒരു വിനീത അജ്ഞാനി.

അനിലൻ said...

സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍, യഥാര്‍ഥ പദ്യത്തിന്റെ രീതിയില്‍ ...

അതെന്താണ് സര്‍ ആ പറഞ്ഞ സാധനം? കവിതകള്‍ വ്യാഖ്യാനിക്കപ്പെടേണ്ടതല്ല എന്ന് വിനീത അജ്ഞാനി (അജ്ഞാതനും!) യില്‍നിന്നും മനസ്സിലായി.

K.P.Sukumaran said...

ഇത്ര നല്ല കവിത ഇത് വരെ ഈ ദുനിയാവില് ആരും എയ്തീറ്റില്ല ... നൊബേല്‍ സമാനം കിട്ടാന്‍ വകുപ്പുണ്ട് ...

Sanal Kumar Sasidharan said...

പ്രിയ അജ്ഞാനീ,
പട്ടിക്കുള്ളതു പട്ടിക്കും
പശുവിനുള്ളത് പശുവിനും എന്നു കേട്ടിട്ടുണ്ടോ താങ്കള്‍...

ഗുപ്തന്‍ said...

aa avasaana comment ulapde ellaam ugran... vaayana purogamikkatte :)

ps nerathe kandirunnu .. ippol onnuthirihuvannathaa.. anjaaaniye kaanan patti :))